Wednesday, May 15, 2024
spot_img

പി കെ ശ്യാമളയ്ക്ക് കുരുക്ക് മുറുകുന്നു: പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
സംസ്ഥാനസര്‍ക്കാരിനും നഗരസഭയ്ക്കും കോടതി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ആന്തൂര്‍ നഗരസഭാദ്ധ്യക്ഷയ്‌ക്കെതിരെ നടപടിവേണമെന്ന് സിപി എം തളിപ്പറമ്പ്് ഏര്യാകമ്മിറ്റി യോഗത്തിലും ആവശ്യമുയര്‍ന്നു.പി കെ ശ്യാമളയുടെ ഭര്‍ത്താവ് എം വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം നടന്നത്.

പാര്‍ത്ഥാസ് ബില്‍ഡേഴ്സ് നഗരസഭയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതു മുതലുള്ള നടപടികളായിരിക്കും കോടതി പരിശോധിക്കുക. ഇക്കാര്യത്തില്‍ നഗരസഭയുടെ ഭാഗത്ത് നിന്നോ ജീവനക്കാരുടെ ഭാഗത്ത് നിന്നോ എന്തെങ്കിലും വിട്ടുവീഴ്ച വരുത്തിയിട്ടുണ്ടോയെന്നതും കോടതി പരിശോധിക്കും.

ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

Related Articles

Latest Articles