കൊച്ചി: ബന്ധുക്കൾ പിടിച്ചുകൊണ്ട് പോയ് യുവതിയെ പങ്കാളിക്കൊപ്പം തന്നെ വിട്ട് ഹൈക്കോടതി. ആലുവ സ്വദേശിനി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹർജിയിലാണ് വിധി വന്നിരിക്കുന്നത്. തന്റെ പങ്കാളിയായ താമരശ്ശേരി സ്വദേശിനി നൂറയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ചാണ് ആദില ഹർജി നല്‍കിയത്.
ഇന്ന് രാവിലെയായിരുന്നുഹർജി നല്‍കിയത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം തന്നെ പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരായ യുവതി, ആദിലക്കൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു.
സഊദി അറേബ്യയില്‍ വെച്ചാണ് സഹപാഠിയായിരുന്ന നൂറയുമായി അടുപ്പത്തിലായതെന്ന് ആദില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ നൂറയെ വീട്ടുകാര്‍ കൊണ്ടുപോകുകയുമായിരുന്നുവെന്നും ആദില വ്യക്തമാക്കിയിരുന്നു.

