Wednesday, October 14, 2026

കേരളത്തിൽ വീണ്ടും അന്യസംസ്ഥാന ലോട്ടറി, വിൽപ്പനയിൽ സർക്കാർ ഇടപെടരുത്

കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് അനുമതി നൽകി ഹൈക്കോടതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ലോട്ടറി ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കി.

വിവാദ ലോട്ടറി വ്യവസായി സാന്റി്യാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താക്കിന്റെ ഉത്തരവ്. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നാണ് വിവരം. സംസ്ഥാനത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നി‍ർണായക ഉത്തരവ് വന്നത്. നാഗലാന്‍ഡ് ലോട്ടറി വില്‍പ്പനയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles