കൊച്ചി: കെ എസ് ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് മാർച്ച് 30 നുള്ളിൽ 1 ലക്ഷം രൂപ വീതം നൽകണമെന്ന് ഹൈക്കോടതി. 45 ദിവസത്തിനുള്ളിൽ 1 ലക്ഷം രൂപ നല്‍കാമെന്ന കെഎസ്ആർടിസി മുന്നോട്ടുവെച്ച നിർദ്ദേശം അംഗീകരിച്ചതോടെയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.വിരമിച്ചവർക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നീരിക്ഷിച്ച കോടതി, ഈ പ്രശ്നത്തിൽ ഇടപെടാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി.
മാത്രമല്ല വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10% മാറ്റി വെയ്ക്കണമെന്നുള്ള കോടതി ഉത്തരവ് ആരോട് ചോദിച്ചിട്ടാണ് നിർത്തിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവെയ്ക്കാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അതേസമയം മാർച്ച് മുതൽ നിർബന്ധമായും മാറ്റിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്നാണ് 45 ദിവസത്തിനുള്ളിൽ 1 ലക്ഷം രൂപ നല്‍കാമെന്ന കെഎസ്ആർടിസിയുടെ വാദം കോടതി അംഗീകരിച്ചത്.
കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…
കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്ചകൾക്ക്…
ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…