Saturday, June 1, 2024
spot_img

ഹിജാബ് നിരോധനം: കർണാടകയിൽ 13 മുസ്ലിം പെൺകുട്ടികൾ പരീക്ഷ ബഹിഷ്‌കരിച്ചു; പ്രശ്‌നം വഷളാക്കാൻ ഗൂഢനീക്കം ?

ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍. പരീക്ഷ എഴുതുമ്പോള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് സ്‌കൂള്‍ (School) അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ഹിജാബ് ധരിക്കാതെ പ്രത്യേക മുറിയിൽ പരീക്ഷയെഴുതാൻ അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും ഇവർക്ക് അവസരം നൽകി. എന്നാൽ, വിദ്യാർഥികൾ ഈ വാഗ്ദാനം നിരസിക്കുകയും പരീക്ഷ ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അവിടെ സ്‌കൂളിലെത്തിയ പെൺകുട്ടികളുടെ രക്ഷിതാക്കളും കുട്ടികളെ പിന്തുണച്ച് ഹിജാബ് ഇല്ലാതെ ക്ലാസിൽ പോകാൻ കഴിയില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി.

അതേസമയം ഹിജാബ് നിരോധനത്തിന് എതിരായ ഹർജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് വിദ്യാർത്ഥികൾ നിർബന്ധം പിടിക്കരുതെന്ന് കർണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു.

Related Articles

Latest Articles