ബെംഗളൂരു: മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയതിനെ തുടര്‍ന്ന് വിവാദങ്ങളുണ്ടായ കുന്ദാപുരയിലെ കോളേജിന് സമീപത്ത് മാരകായുധങ്ങളുമായി രണ്ട് പേര്‍ പിടിയിലായി. ഗംഗോളി സ്വദേശികളായ അബ്ദുള്‍ മജീദ്, റജബ്, എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ 3 പേർ കൂടിയുണ്ടായിരുന്നു. ഇവർ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ അബ്ദുള്‍ മജീദ് ഏഴ് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിജാബ് വിവാദത്തില്‍ പ്രതിഷേധം നടന്ന സ്ഥലത്ത് അഞ്ചംഗ സംഘം കറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.

