hijab-issue-in-karnadaka
ബംഗളൂരു: വിവാദമായ ഹിജാബ് വിഷയത്തിന് പിന്നാലെ അടച്ച കര്ണാടകയിലെ സ്കൂളുകള് തിങ്കളാഴ്ച മുതല് ഭാഗികമായി തുറക്കുമെന്ന് സർക്കാർ.
സംസ്ഥാനത്തെ ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യയനമാകും തിങ്കളാഴ്ച തുടങ്ങുക. പ്രീ യുണിവേഴ്സിറ്റി കോളേജുകള് തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല സര്വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില് ഇതുവരെ തീരുമാനമായിട്ടില്ലെന്നും സര്ക്കാര് വ്യക്തമാക്കി.
അതേസമയം ഹിജാബ് വിഷയത്തില് വിധി വരും വരെ കോളേജുകളില് മതപരമായ വേഷങ്ങള് ധരിക്കരുതെന്ന് കര്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്റെ ഈ തീരുമാനം. ഹര്ജിയില് തീര്പ്പ് കല്പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തില് അടച്ചു പൂട്ടിയ കോളേജുകള് തുറക്കണമെന്നും കര്ണാടക ഹൈക്കോടതി നിര്ദേശിച്ചിരുന്നു.
എന്നാൽ നിലവില് ഉയര്ന്ന ക്ലാസുകളെ മാത്രമാണ് ഹിജാബ് വിഷയം ബാധിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് വരെ സ്കൂളുകള് ഇപ്പോള് സാധാരണ നിലയില് പ്രവര്ത്തിക്കുന്നുണ്ട്. തുടർന്ന് ഹിജാബിനെ ചൊല്ലിയുള്ള തര്ക്കം കര്ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്കൂളുകള്ക്കും കോളേജുകള്ക്കും അവധി പ്രഖ്യാപിക്കുകയും സ്കൂളുകള്ക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…