Monday, May 20, 2024
spot_img

‘ഒരു നല്ല മുസ്ലിമാവാൻ ഹിജാബ് ധരിക്കേണ്ട കാര്യമില്ല’; വിശ്വാസം ഹൃദയത്തിലാണെന്ന് ആരുസ പർവേസ്

കശ്‍മീർ:കർണാടകയിലെ ഹിജാബ് വിവാദം കത്തി നിൽക്കുമ്പോഴിതാ ഈ വിഷയത്തിൽ ഒരു കശ്‍മീരി മുസ്ലിം വിദ്യാർത്ഥിനി പ്രതികരിച്ചിരിക്കുകയാണ്.

ഒരു നല്ല മുസ്ലിം ആവാൻ പെൺകുട്ടികൾ നിർബന്ധമായി ഹിജാബ് ധരിക്കേണ്ട കാര്യമില്ലെന്ന് വിദ്യാർത്ഥിനിയായ ആരുസ പർവേസ് പറയുന്നത്. പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥിനി കൂടിയാണ് ആരുസ.

‘എനിക്ക് ഹിജാബ് ധരിച്ച് സ്വയം ഒരു നല്ല മുസ്ലിമാണെന്ന് ആരുടെ മുൻപിലും തെളിയിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഹിജാബ് ധരിക്കുന്നതും ധരിക്കാതെ ഇരിക്കുന്നതും ഇതിലും ഒരാളുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നില്ല. ഒരുപക്ഷേ, അവരെക്കാൾ കൂടുതൽ ദൈവത്തോടുള്ള വിശ്വാസം എനിക്കുണ്ടായിരിക്കും’- ആരുസ പറയുന്നു.

നേരത്തെ ഹിജാബ് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് രൂക്ഷമായ ട്രോളുകൾക്ക് വിധേയയായ പെൺകുട്ടിയാണ് ആരുസ. ജമ്മു-കശ്മീർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ, അഞ്ഞൂറിൽ 499 മാർക്ക് നേടിയ ആരുസ പറയുന്നത് അവളുടെ വിശ്വാസം ഹൃദയത്തിലാണെന്നാണ് ഹിജാബിലല്ല.

Related Articles

Latest Articles