Hijab In Schools
ഹിജാബ് വിഷയത്തിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുന്നു . പല സംസ്കാരം പല ഭക്ഷണ രീതികൾ പല വസ്ത്ര ധാരണ രീതികൾ പല ഭാഷ പല മതം ഇങ്ങനെ വിവിധതകളുടെ വിശാല ലോകമാണ് ഭാരതീയ സമൂഹം. പക്ഷെ ആ നാനാത്വത്തിൽ ഏകത്വം പ്രകടമാക്കാനുള്ള അവസരങ്ങളിൽ ഒന്നാണ് സ്കൂൾ യൂണിഫോം. ആ യൂണിഫോമുകളിൽ ആ, കൂട്ടായ്മയിൽ ഞാൻ വേറിട്ട് മാത്രമേ നിൽക്കൂ എന്നത് സങ്കുചിത ചിന്താഗതിയാണ്. അത്തരം സങ്കുചിത ചിന്തകൾ ഇല്ലാതാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നിരിക്കെ, മതാചാര പ്രകാരമുള്ള വസ്ത്രം സ്കൂൾ യൂണിഫോമുകളിൽ നിന്നൊഴിവാക്കുക എന്ന ചില സ്കൂൾ കോളേജ് അധികൃതരുടെ തീരുമാനം പ്രാധാന്യമുള്ളതാണ്. കുട്ടികളുടെ നല്ല ഭാവിയെ കരുതി ആ തീരുമാനത്തോട് ഒപ്പം നിൽക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. പൂർണ്ണമായും മുഖം മറക്കുന്ന ഹിജാബ് പരിഷ്കൃത സമൂഹത്തിന് ചേർന്നതുമല്ല. പക്ഷെ ഹിജാബ് ധരിച്ചെ അടങ്ങു എന്ന വാശിയിലേക്ക് ചില കുട്ടികൾ പോകുന്നത് ദൗർഭാഗ്യകരമാണ്. മതം തലയ്ക്കു പിടിച്ച ഒരു ചെറു ന്യൂനപക്ഷമാണ് ഈ കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നത്. വിദ്യാലയങ്ങൾ പൂട്ടി, ചുറ്റും നിരോധനാജ്ഞ, കോടതിയിൽ ഹർജ്ജി ഇങ്ങനെ പ്രശ്നങ്ങൾ സങ്കീർണ്ണതയിലേക്ക്.
കോടതികൾ ഇതിനു മുമ്പും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഹിജാബ് പോലുള്ള വസ്ത്രങ്ങൾ അനുവദിക്കാനാവില്ല എന്ന് തന്നെയാണ് ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും കോടതികൾ വിധി പറഞ്ഞിട്ടുള്ളത്. സ്ത്രീകളെ കണ്ണ് മാത്രം പുറത്തു കാട്ടി പൊതിഞ്ഞു കെട്ടി നിർത്തുന്നത് ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കില്ല. എങ്കിലും വെറുതെ ഒന്ന് കോടതി കയറിക്കളയാം എന്നാണ് തല്പര സംഘടനകൾ. ഹര്ജിയില് തീര്പ്പ് കല്പ്പിക്കുംവരെ കോളേജുകളില് മതപരമായ വേഷങ്ങള് ധരിക്കരുതെന്ന് ഇന്നലെ ഇടക്കാല ഉത്തരവിലൂടെ കര്ണാടക ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില് ഹര്ജി ഫയല് ചെയ്തിരുന്നത്. കർണാടക ഹൈക്കോടതി സ്കൂൾ അധികൃതരുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. കേസ് വിശാല ബെഞ്ചിന് കൈമാറി. അപ്പോഴും കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാലും സുപ്രീം കോടതിയിലും ഒരു ബഹളമുണ്ടാക്കിക്കളയാം എന്നായി തല്പര സംഘടനകൾ. പക്ഷെ ഈ വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുത് എന്നാണ് സുപ്രീം കോടതി അൽപ്പം മുമ്പ് പറഞ്ഞത്. വിഷയം അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യം കോടതി പരിഗണിച്ചില്ല. കോടതി സമയമാകുമ്പോൾ ഇടപെട്ടുകൊള്ളാം എന്ന് പറഞ്ഞ് ഹർജ്ജി മാറ്റി. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു. കാര്യം വ്യക്തമാണ് ഈ വിഷയത്തിൽ ഇവിടെയാർക്കും വലിയ താല്പര്യമൊന്നുമില്ല. കലാപകാരികൾക്ക് പ്രശ്നമുണ്ടാക്കാൻ ഒരു വിഷയം അത് മാത്രമാണ് ഹിജാബ്.
പിന്നെ മറ്റൊരു കൂട്ടരുണ്ട്. സോണിയ, രാഹുൽ, പ്രിയങ്ക ഗാന്ധിമാർ, കേരളത്തിൽ ജൻഡർ ന്യുട്രൽ യൂണിഫോമിന് വേണ്ടി വാദിക്കുന്ന സിപിഐഎം, ലോക്സഭയിൽ ഇന്നലെ ഉറഞ്ഞു തുള്ളിയ ടി എൻ പ്രതാപൻ ഹൈബി ഈഡൻ ഇവരൊക്കെയാണ്. ഇവരുടെ വിഷയം തെരഞ്ഞെടുപ്പാണ്. കർണ്ണാടകയിൽ തെരെഞ്ഞെടുപ്പ് വരുന്നുണ്ട്. വികസനം പറഞ്ഞ് പിടിച്ച് നിൽക്കുക പ്രയാസം. ആശ്രയം ന്യൂനപക്ഷ സംരക്ഷണം മാത്രമാണ്. CIA മോഡലിൽ ഈ ഹിജാബ് വിഷയം കത്തിച്ചു നിർത്തേണ്ടത് ആവശ്യമാണ്. TN പ്രതാപന്റെ ആവേശം അതാണ് കാണിക്കുന്നത്. കേരളത്തിൽ ഒരഞ്ചു വയസ്സുകാരിയായ കുട്ടി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിട്ട് കമാന്നൊരക്ഷരം മിണ്ടാതിരുന്ന ജനപ്രതിനിധികൾ ഹിജാബിൽ ഇത്രയും ആവേശം കാണിക്കുന്നത് എന്തിനാണ്?
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…