Pak Boats Seized In Gujarat
അഹമ്മദാബാദ്: ഗുജറാത്തിൽ (Gujarat) പാക് ബോട്ടുകൾ പിടികൂടിയ സംഭവത്തിൽ ആറ് പേർ പിടിയിൽ. ബിഎസ്എഫ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഈ ആറു പേരെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് ഭുജിന് സമീപം പാകിസ്ഥാൻ അതിർത്തിയിലെ ഹരാമിനല്ലിയിൽ നിന്നും 11 ബോട്ടുകൾ കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്. ഡ്രോണുകളുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടെത്തിയത്. പ്രദേശം ബിഎസ്എഫ് വളഞ്ഞിട്ടുണ്ട്. വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ ഭീകരർ മത്സ്യത്തൊഴിലാളികളെന്ന വ്യാജേന എത്തിയതാണോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്. അതേസമയം കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തിരച്ചിൽ ദുഷ്കരമാണ്.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…