Wednesday, September 23, 2026

ഹിമാലയത്തില്‍ സന്യാസത്തിനായി പോയ മലയാളി യുവാവ് മരിച്ച നിലയില്‍

അമ്പലപ്പുഴ: ഹിമാലയത്തില്‍ സന്യാസത്തിനായി പോയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവാണ്‌ (36) മരിച്ചത്. ആറു മാസം മുമ്പാണ് സൂരജ് രാജീവ് ധ്യാനത്തിനായി നാരായണ പർവതത്തിലേക്ക് പോയത്.

നാരായണപർവതത്തിന് മുകളിലെ ഗുഹക്കരികിൽനിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുമ്പ് ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. തിങ്കളാഴ്ച ബദരീനാഥിൽ അച്ഛൻ രാജീവിന്റെ സാന്നിധ്യത്തിൽ അന്ത്യകർമങ്ങൾ നടന്നു.

Related Articles

Latest Articles