Saturday, December 27, 2025

പാകിസ്ഥാനിൽ ന്യൂനപക്ഷപീഢനം പെരുകുന്നു; സിന്ധിൽ ഹിന്ദു വ്യവസായി കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അനജ് മാണ്ഡിയിൽ 44 കാരനായ ഹിന്ദു വ്യവസായി സുനിൽ കുമാറിനെ അജ്ഞാതർ വെടിവച്ചു കൊന്നു. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. രോക്ഷാകുലരായ ജനക്കൂട്ടം തെരുവിലിറങ്ങിയതിനെ തുടർന്ന് നഗരം അടച്ചു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കൾ, അഹമ്മദിയകൾ, ക്രിസ്ത്യാനികൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ് .സമീപ വർഷങ്ങളിൽ, പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാത്തതിന്റെ പേരിൽ രാജ്യാന്തര സമൂഹത്തിന്റെ വിമർശനം നേരിടുകയാണ് പാകിസ്ഥാൻ.

തീവ്ര ഇസ്ലാമിക സംഘടനകളിലെ ക്രിമിനലുകൾ നടത്തുന്ന ഇത്തരം അക്രമങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടക്കാറില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ ന്യൂനപക്ഷ ജനസംഖ്യയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മത സ്വാതന്ര്യമില്ലാത്തതിന്റെ പേരിൽ മറ്റ്‌ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.

Related Articles

Latest Articles