ഭോപ്പാൽ: നാല് കുട്ടികളുടെ പിതാവ്, പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു(Hindu Minor Girl Rape Case). മധ്യപ്രദേശിലാണ് സംഭവം. ഭിന്ദ് സ്വദേശിയായ മുഹമ്മദ് വാലി ഖാൻ ആണ് അറസ്റ്റിലായത്. ഭീഷണി സഹിക്കവയ്യാതായതോടെ പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് വാലിമിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പത്ത് മാസം മുൻപാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്.
മുഹമ്മദ് വാലി ഖാന്റെ മൊബൈലിൽ നിന്നും പെൺകുട്ടിയുടെ ഫോണിലേക്ക് കോൾ വന്നിരുന്നു. തുടർന്ന് തിരിച്ച് വിളിച്ച പെൺകുട്ടിയെ അബദ്ധത്തിൽ കോൾ വന്നതാണെന്നും തന്റെ പേര് നിഷാന്ത് കുമാർ എന്നാണെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടി ഹിന്ദുവാണെന്ന് മനസ്സിലാക്കിയ ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ഇതിനിടെ പെൺകുട്ടിയെ നേരിട്ട് കണ്ട മുഹമ്മദ് വാലി ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്നും അറിയിച്ചു.
ഇതുവിശ്വസിച്ച പെൺകുട്ടിയെ ഇയാൾ പിന്നീട് പലതവണകളായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ ഇയാളുടെ ഐഡി കാർഡ് കണ്ട പെൺകുട്ടി നിഷാന്ത് എന്നത് വ്യാജപേരാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഇതു ചോദ്യം ചെയ്ത പെൺകുട്ടിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തി. ഇത് സഹിക്കവയ്യാതെയാണ് പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞത്.

