തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി(Bomb Threat In Trivandrum Bus Stand). കണിയാപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ബോംബ് ഭീഷണിയുണ്ടായത്. ഡിപ്പോയിൽ ബോംബ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് ഡിപ്പോ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സന്ദേശം വ്യാജമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം ഭീഷണിയെത്തുടർന്ന് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും മാറ്റി ബോംബ് സ്ക്വാഡ് തിരച്ചിൽ നടത്തുകയാണ്. അജ്ഞാത സന്ദേശത്തെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ഇന്റർനെറ്റ് വഴി അജ്ഞാത ഫോൺകോൾ വന്നത്.

