Sunday, May 19, 2024
spot_img

മാതൃകയായി ഹിന്ദു സേവാ കേന്ദ്രം; നിർധന കുടുംബങ്ങളിൽ സഹായങ്ങൾ എത്തിച്ചു നൽകി

ആലപ്പുഴ: സന്നദ്ധ സേവാ സംഘടനയായ ഹിന്ദു സേവാ കേന്ദ്രം ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്‌ ജില്ലകളിൽ നിർധന ഹിന്ദു കുടുംബങ്ങളിൽ മരുന്നുകൾ എത്തിച്ചു നൽകി. കോവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ് ഹിന്ദു സേവാ കേന്ദ്രം ഇപ്പോൾ. മാത്രമല്ല സേവനപാതയിൽ നമുക്ക് മാതൃകയാവുകയാണ് ഈ സംഘടന. മുൻപും ദുരിതത്തിൽ വലയുന്നവർക്ക് മരുന്നുകളും ഭക്ഷ്യകിറ്റുകളും എത്തിച്ചുകൊടുക്കാറുണ്ട്.

മാത്രമല്ല കഴിഞ്ഞ ആഴ്ച സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തോളം കുടുംബങ്ങളിലെ ഹിന്ദു കുട്ടികൾക്ക് പഠനോപകരണമായി മൊബൈൽ ഫോണുകൾ ഹിന്ദു സേവ കേന്ദ്രം എത്തിച്ചു നൽകിയിരുന്നു

കോവിഡ് വ്യാപനം സമൂഹത്തിൽ കൂടുതലായ സാഹചര്യത്തിൽ നിരവധി സേവനങ്ങൾ ഹിന്ദു സേവാ കേന്ദ്രം ചെയ്തു വരുന്നു. സഹായം ആവശ്യമുള്ളവർ ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുക 9400161516

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles