Hindu Seva Kendram Kerala
ആലപ്പുഴ: സന്നദ്ധ സേവാ സംഘടനയായ ഹിന്ദു സേവാ കേന്ദ്രം ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിർധന ഹിന്ദു കുടുംബങ്ങളിൽ മരുന്നുകൾ എത്തിച്ചു നൽകി. കോവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ് ഹിന്ദു സേവാ കേന്ദ്രം ഇപ്പോൾ. മാത്രമല്ല സേവനപാതയിൽ നമുക്ക് മാതൃകയാവുകയാണ് ഈ സംഘടന. മുൻപും ദുരിതത്തിൽ വലയുന്നവർക്ക് മരുന്നുകളും ഭക്ഷ്യകിറ്റുകളും എത്തിച്ചുകൊടുക്കാറുണ്ട്.
മാത്രമല്ല കഴിഞ്ഞ ആഴ്ച സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തോളം കുടുംബങ്ങളിലെ ഹിന്ദു കുട്ടികൾക്ക് പഠനോപകരണമായി മൊബൈൽ ഫോണുകൾ ഹിന്ദു സേവ കേന്ദ്രം എത്തിച്ചു നൽകിയിരുന്നു
കോവിഡ് വ്യാപനം സമൂഹത്തിൽ കൂടുതലായ സാഹചര്യത്തിൽ നിരവധി സേവനങ്ങൾ ഹിന്ദു സേവാ കേന്ദ്രം ചെയ്തു വരുന്നു. സഹായം ആവശ്യമുള്ളവർ ഹിന്ദു സേവാ കേന്ദ്രവുമായി ബന്ധപ്പെടുക 9400161516
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…