ഹിന്ദുക്കളെ ആക്രമിച്ചാൽ ഇനി കളിമാറും!!! മാസ്സ് നീക്കവുമായി സർക്കാർ | HINDUS IN BANGLADESH
ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്‌കോൺ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ. കുറ്റവാളികൾ ഏത് മതത്തിൽപെട്ടവരാണെങ്കിലും ഏറ്റവും മാതൃകാപരമായ രീതിയിൽ കർശന നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് ഹസീനയുടെ പേരിൽ സർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് കലാപം ഉണ്ടാക്കാൻ ചിലർ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌കോൺ ക്ഷേത്രത്തിന് സമീപത്തുള്ള ഭൂമിയുടെ ഉടമയായ സഫിയുള്ള ക്ഷേത്രത്തിന്റെ ഭൂമിയും കയ്യേറാൻ ശ്രമിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും, നിയമപാലകർ ഇരുകൂട്ടരുമായി ബന്ധപ്പെട്ട് വിഷയം രമ്യതയിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾക്കെതിരെ മതം നോക്കാതെ മാതൃകാപരമായ ശിക്ഷ നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ധാക്കയിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധേകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർക്കുകയായിരുന്നു. 200ഓളം വരുന്ന ഇസ്ലാമിക മതമൗലികവാദികൾ കൂട്ടമായെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ക്ഷേത്രം തകർത്തതിന് പുറമെ ഇവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ഇവർ മോഷ്ടിക്കുകയും ചെയ്തു. സംഭവസമയം ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഹാജി സഫിയുള്ള എന്നയാളുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകർത്തത്.അതേസമയം ഇസ്ലാമിക മൗലികവാദികളുടെ ആക്രമണങ്ങൾക്ക് ഇരയായ ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ആക്രമിക്കപ്പെട്ട ഇസ്കോൺ രാധാകാന്ത ക്ഷേത്രത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്നത്. ബംഗ്ലാദേശ് സർക്കാർ പൊലീസ് സംരക്ഷണം നൽകുന്നുണ്ടെങ്കിലും തങ്ങൾ ഇപ്പോഴും ഭയപ്പാടിലാണെന്ന് ഇസ്കോൺ മെഡിക്കൽ ഓഫീസർ രാസ്മണി കേശവദാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലാണ് തങ്ങൾക്ക് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

