Sunday, June 2, 2024
spot_img

മദ്യലഹരിയിൽ ആക്രമണം; മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

അടിമാലി: ഒന്നിച്ച് മദ്യപിച്ചു, ഒടുവിൽ വഴക്കായി പിന്നാലെ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു(Son Poured Acid On His Father). ഇടുക്കിയിലാണ് സംഭവം. പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ വിനീതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. അച്ഛനും മകനും തമ്മിൽ സ്ഥിരം ഇത്തരത്തിൽ വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് മകനെതിരെ കേസെടുത്തു. ആസിഡ് കിട്ടിയത് എവിടെ നിന്നാണ് എന്നതുൾപ്പെടെ പോലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Latest Articles