Monday, January 5, 2026

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവനെ വധിച്ചു; കാലപുരിക്കയച്ചത് കൊടുംകുറ്റവാളികളില്‍ പ്രധാനിയെ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവനെ ഏറ്റുമുട്ടലില്‍ വധിച്ചു. ഹിസ്ബുള്‍ കമാന്‍ഡറായ സെയ്ഫുള്ളയെയാണ് പോലീസും സിആര്‍പിഎഫും ഇന്ത്യന്‍ സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ കാലപുരിക്കയച്ചത്. തെക്കന്‍ കാഷ്മീരില്‍നിന്ന് ശ്രീനഗറിലേക്ക് സെയ്ഫുള്ള എത്തിയിട്ടുണ്ടെന്നും ഒരു വീട്ടില്‍ ഒളിവിലുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസും സൈന്യവും തെരച്ചില്‍ നടത്തിയത്.

കഴിഞ്ഞ മെയ് മാസത്തില്‍ റിയാസ് നായികു കൊല്ലപ്പെട്ടതിനു ശേഷമാണ് ഇയാള്‍ ഹിസ്ബുള്ളയുടെ തലവനായത്. കശ്മീരില്‍ സൈന്യത്തിനെതിരെ നടന്ന നിരവധി ആക്രമണങ്ങളില്‍ പ്രതിയാണ് സെയ്ഫുള്ള. കാഷ്മീരിലെ കൊടുംകുറ്റവാളികളില്‍ പ്രധാനിയെന്നാണ് ഇയാളെ പോലീസ് വിശേഷിപ്പിക്കുന്നത്. സെയ്ഫുള്ളയുടെ വധം ഭീകരവാദത്തിനെതിരായ വലിയ വിജയമാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles