കശ്മീർ: കശ്മീരിൽ ഹിസ്ബുൾ ഭീകരൻ പിടിയിൽ. കിഷ്ത്വാർ ജില്ലയിലെ കുൽനാ വനമേഖയിൽ നിന്നാണ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ മുസ്സമ്മിൽ ഹുസൈൻ ഷായെ പിടികൂടിയത്. ഇയാളിൽ നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു..
ഇന്ത്യൻ സേനയും സെൻട്രൽ റിസർവ്വ് പോലീസും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വനത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദിയെ അതിസാഹസികമായി പിടികൂടിയത്. കിഷ്ത്വാർ ജില്ലയിലെ മീർനാ പാട്ടിമല്ലാ പാൾമാർ സ്വദേശിയാണ് പിടിയിലായ ഹുസൈൻ ഷാ. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ജമ്മു പോലീസ് അറിയിച്ചു.
അതേസമയം ഹിസ്ബുൾ ഭീകരനായ മെഹ്‌റാസുദ്ദീൻ ഹൽവായി ഇക്കഴിഞ്ഞ മാസമാണ് സൈന്യം നടത്തിയ ആക്രമണത്തിൽ ഹന്ദ്വാരയിൽ വച്ച് വധിക്കപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. ജമ്മു വ്യോമകേന്ദ്രത്തിലുണ്ടായ ആക്രമണത്തിന് ശേഷം കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിക്കുകയാണ്. നുഴഞ്ഞുകയറിയവരുടെ നേതൃത്വത്തില്‍ ഭീകരവാദ ക്യാമ്പുകള്‍ സജീവം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം പ്രദേശത്ത് സുരക്ഷാ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

