Friday, May 24, 2024
spot_img

രോഗിക്ക് അഞ്ച് വൃക്കകൾ; വിജയിച്ചത് മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

രോഗിക്ക് അഞ്ച് വൃക്കകൾ; വിജയിച്ചത് മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ | Kidney

മൂന്ന് തവണ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 41 വയസുകാരൻ, ഒടുവിൽ ആശുപത്രി വിട്ടത് അഞ്ച് വൃക്കകളുമായി… ചെന്നൈയിൽ ആണ് സംഭവം. വളരെ ഗുരുതരമായ ഹൈപ്പർടെൻഷൻ നേരിടുന്ന വ്യക്തിയാണ് മദ്രാസ് മെഡിക്കൽ മിഷനിൽ മൂന്നാമതും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ രോഗി മികച്ച രീതിയിൽ പ്രതികരിക്കുന്നതായി മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം അറിയിച്ചു. ശരീരത്തിനകത്ത് ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ ആവശ്യമുള്ളത്ര സ്ഥലം ഇല്ലാതിരുന്നതിനാൽ വൃക്ക മാറ്റിവെയ്ക്കൽ അതീവ ദുഷ്കരമായ പ്രക്രിയയായിരുന്നു.

രണ്ടു തവണ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ട രോഗിയിലാണ് ഡോ. എസ് ശരവണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മൂന്നാമത്തെ തവണ ഈ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. “നിയന്ത്രണാതീതമായ ഹൈപ്പർടെൻഷൻ മൂലമാണ് രോഗിയുടെ ആദ്യത്തെ രണ്ട് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും പരാജയപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടായ തടസം നീക്കാൻ മൂന്ന് തവണ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറി”, വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ശരവണൻ പറയുന്നു.

വിശദമായ ചർച്ചകൾക്ക് ശേഷം വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് സാധ്യമായ ഏറ്റവും മികച്ച ഓപ്‌ഷനായി ഉണ്ടായിരുന്നത്. ജന്മനാ ഉള്ള രണ്ട് വൃക്കകൾക്ക് പുറമെ കഴിഞ്ഞ രണ്ട് ശസ്ത്രക്രിയയുടെ ഭാഗമായി മാറ്റിവെച്ച രണ്ടു വൃക്കകളും രോഗിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. അതിനാൽ അഞ്ചാമത്തെ വൃക്കയ്ക്കായി ഡോക്ടർമാർക്ക് കൂടുതൽ സ്ഥലം കണ്ടെത്തേണ്ടി വന്നു. പ്രവർത്തനരഹിതമായ വൃക്കകൾ ശസ്ത്രക്രിയയുടെ ഭാഗമായി നീക്കം ചെയ്യാറില്ലെന്നും മാറ്റിവെയ്ക്കുന്ന വൃക്കയ്ക്കായി അധിക സ്ഥലം കണ്ടെത്തുകയാണ് ചെയ്യാറുള്ളതെന്നും ഡോ. ശരവണൻ വ്യക്തമാക്കുന്നു. വൃക്ക നീക്കം ചെയ്താൽ ഉണ്ടായേക്കാവുന്ന രക്തസ്രാവം സൃഷ്ടിക്കുന്ന അപകട സാധ്യത കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡോക്ടർ വിശദീകരിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles