Thursday, May 2, 2024
spot_img

ഹിസ്ബുൾ തലവന്റെ മക്കൾ കശ്മീരിൽ ഉദ്യോഗസ്ഥർ; അവസാനം പണി തെറിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തിയ 11 സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പോലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്ദ് സലാഹുദ്ദീന്റെ മക്കൾ, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചവർ എന്നിവരെയാണ് ഭീകരബന്ധത്തെ തുടർന്ന് പിരിച്ചുവിട്ടത്.

സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീൽ, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികൾ. ഇവരിൽ ഒരാൾ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാൾ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പ ത്തിക ഇടപാടുകൾ എൻഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ ഹിസ്ബുൾ, ഐ.എസ്, അൽഖ്വയിദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ലോകരാജ്യങ്ങൾക്ക് എന്നും ഭീഷണിയാണ്. ദയാദാക്ഷിണ്യമില്ലാത്ത ക്രൂരമായ അക്രമമാണ് ഇത്തരം സംഘടനകൾ ഓരോ രാജ്യത്തും ചെയ്തു കൊണ്ടിരിക്കുന്നത്. അതേസമയം ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു. സോപോരിലെ ഗാനി മൊഹല്ല ദോബാഗിൽ നിന്നുമാണ്ഭീകരനെ സൈന്യം പിടികൂടിയത്. ഇയാളുടെ ഒളിസങ്കേതവും പോലീസ് തകർത്തിരുന്നു.

പ്രദേശത്ത് ഭീകരൻ ഒളിച്ച് താമസിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നിർണായക നീക്കം. സോപോർ പോലീസിന്റെയും, സിആർപിഎഫിന്റെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ഒളിസങ്കേതത്തിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്. വൻ ഭീകരാക്രമണത്തിനാണ് ഇയാൾ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനുപിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഊർജ്ജിതമാക്കി അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിൽ നടത്തിയ അന്വേഷണത്തിലാണ്, ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മു കശ്മീര്‍ ഭരണകൂടം പിരിച്ചുവിട്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles