കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസ് ഉള്‍പ്പെടെ, അവധി ബാധകമാണ്. അങ്കണവാടികള്‍ക്കും അവധിയായിരിക്കും. സര്‍വകലാശാല പരീക്ഷകളില്‍ മാറ്റമില്ലെന്നും അറിയിച്ചു.
കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തികപള്ളി താലൂക്കിലെ സ്കൂളുകള്‍ക്ക് അവധിയായിരിക്കും.
കോട്ടയം ജില്ലയിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അവധിയായിരിക്കും. അയര്‍ക്കുന്നം പുന്നത്തറ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് അവധിയില്ല.

