കൊച്ചി: പത്തനംതിട്ടയിലും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പത്തനംതിട്ടയിൽ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ ദുരുതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ എല്‍പി, യുപി വരെയുള്ള ക്ലാസുകള്‍ക്കാണ് നാളെ അവധി.
മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടും അവധി നൽകാതിരിക്കാൻ സാധിക്കുന്നില്ല. വെള്ളക്കെട്ടുകളും മറ്റും ഇപ്പോഴും പൂർണ്ണമായും ഒഴിഞ്ഞ് പോയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പഠന സംബന്ധമായ കാര്യങ്ങൾ സ്കൂൾ അധികൃതർ തീരുമാനിക്കണമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

