Wednesday, January 7, 2026

ഇന്നും നാളെയും അവധി; ബാങ്കുകളും റേഷന്‍ കടകളും പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഇന്നും നാളെയും അവധി. അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും തുടങ്ങിയവ കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി.

അതേസമയം ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. എന്നാൽ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പതിവു പോലെ പ്രവര്‍ത്തിക്കും.

മാത്രമല്ല പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃഷി ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ഉത്തരവിട്ടു. നിലവിൽ സംസ്ഥാനത്ത് തുടരുന്ന മഴമൂലം കൃഷിനാശത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കും വേണ്ടിയാണ് നടപടി.

Related Articles

Latest Articles