Sunday, May 19, 2024
spot_img

ഡയാന രാജകുമാരിയുടെ കഥ; സ്‌പെന്‍സറിന്റെ ടീസര്‍ പുറത്തിറങ്ങി

ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ഹോളിവുഡ് ചിത്രം ‘സ്‌പെന്‍സര്‍’ ന്റെ ടീസര്‍ റിലീസ് ചെയ്തു. പാബ്ലോ ലറെയ്ന്‍ ആണ് സംവിധാനം. ഡയാന രാജകുമാരിയുടെ റോളില്‍ ക്രിസ്‌റ്റെന്‍ സ്റ്റുവാര്‍ടും ചാള്‍സ് രാജകുമാരനായി ജാക് ഫാര്‍തിങ്ങുമാണ് അഭിനയിക്കുന്നത്.

https://youtu.be/V3PZUiXwDTs

വിവാഹശേഷമുള്ള ഡയാനയുടെയും ചാള്‍സിന്റെയും ജീവിതമാണ് സിനിമക്ക് ആധാരം. തിമോത്തി സ്പാള്‍,ഷോണ്‍ ഹാരിസ്,സാലി ഹോകിന്‍സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. വെനീസ് ചലച്ചിത്രമേളയില്‍ വെച്ചായിരിക്കും വേള്‍ഡ് പ്രീമിയം നടക്കുകയെന്നാണ് വിവരം.നവംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുക

Related Articles

Latest Articles