Tuesday, May 7, 2024
spot_img

അഫ്ഗാനികള്‍ക്ക് കൈത്താങ്ങായി രാജ്യം; ഇന്ത്യയിലെത്തുന്നവർക്ക് ആറുമാസത്തെ വിസ നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: രാജ്യത്തെത്തുന്ന അഫ്ഗാനികള്‍ക്ക് ആറുമാസത്തെ വിസ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ സാഹചര്യങ്ങള്‍ പ്രതിസന്ധിയിലായതിന് ശേഷം നിരവധി അഫ്ഗാന്‍ സ്വദേശികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി. വിദേശകാര്യ മന്ത്രാലയവക്താവ് അരിന്ദം ബാഗ്ച്ചിയാണ് അഫ്ഗാനികളുടെ വിസ സംബന്ധിച്ച്‌ തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം 550ലേറെ പേരെ ഇതിനോടകം ആറ് വിമാനങ്ങളിലായി കാബൂളില്‍ നിന്നും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ 260 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്.

ഓഗസ്റ്റ് 12നും 14നും ഇടയ്‌ക്ക് 11,000ത്തിലധികം വിസകള്‍ അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതിലെ ആയിരത്തോളം വിസകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമാണ് ഇ-വിസ സംവിധാനത്തിലേക്ക് രാജ്യം മാറിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles