Sunday, May 12, 2024
spot_img

മമ്മൂട്ടി ഇനി ഹോളിവുഡ് നായകൻ: ആവേശത്തിൽ മലയാള സിനിമ ലോകം

സൂപ്പർ സ്റ്റാറുകൾ ഹോളിവുഡ് ബോളിവുഡ് ഇൻഡസ്ട്രയിൽ കൂടി തിളങ്ങാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. നിലവിൽ മെഗാസ്റ്റർ മമ്മുട്ടിയെ(Mammootty) നായകനാക്കി ഹോളിവുഡ് (Hollywood Movie) സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ രാജീവ് കുമാർ. ചിത്രത്തിൽ മമ്മുട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.

മാഹി പോലൊരു സ്ഥലത്തു നിന്നും വിദേശത്തുപോയി അവിടെ സ്ഥിരതാമസമാക്കിയ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് രാജീവ് കുമാർ പറഞ്ഞത്. സ്റ്റോറി ലൈൻ മമ്മൂട്ടിക്ക് നൽകിയെന്നും അത് താരത്തിന് ഇഷ്ടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമാണിത്. ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തില്‍ മാത്രമേ ചിത്രം ചെയ്യാന്‍ സാധിക്കൂ. പണ്ട് നടത്തിയ ഒരു ജര്‍മ്മന്‍ യാത്രയില്‍ വച്ചാണ് ഈ വിഷയം കിട്ടിയത്. അന്ന് അവിടെ താമസിക്കുമ്പോള്‍ നടന്ന ഒരു യഥാര്‍ഥ സംഭവമായിരുന്നു ആ കഥയുടെ പ്രചോദനമെന്ന് രാജീവ്‍കുമാര്‍ പറയുന്നു. കൂടാതെ അയച്ചുകൊടുത്ത സ്റ്റോറിലൈന്‍ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വപ്‌ന സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്. മലയാളി സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാർത്ത. അതേസമയം ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയിൻ നി​ഗമാണ് നായകൻ.

Related Articles

Latest Articles