Saturday, May 18, 2024
spot_img

ഹോം വർക്ക് ചെയ്യാത്തതിന് അമ്മയുടെ ക്രൂരത; പൊള്ളുന്ന വെയിലത്ത് മേൽക്കൂരയിൽ മകളെ കൈയ്യും കാലും കെട്ടിയിട്ടു, പോലീസ് കേസെടുത്തു

ദില്ലി: ഹോം വർക്ക് പൂർത്തിയാക്കാത്തതിന് മകളെ ക്രൂരമായി ശിക്ഷിച്ച് അമ്മ. കുട്ടിയുടെ കൈയ്യും കാലും കെട്ടി വീടിന്റെ മേൽക്കൂരയിൽ പൊള്ളുന്ന വെയിലിൽ കിടത്തി. പെൺകുട്ടി ഉറക്കെ നിലവിളിച്ചെങ്കിലും അവളെ രക്ഷിക്കാൻ ‘അമ്മ തയ്യാറായില്ല. ദില്ലി ഖജൂരി ഖാസ് എന്ന സ്ഥലത്താണ് ഈ ക്രൂര കൃത്യം നടന്നത്. സ്വയം രക്ഷപ്പെടാൻ പാടുപെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അമ്മയ്‌ക്കെതിരെ കേസ് എടുത്തു.

ഈ മാസം 2നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മകൾ ഗൃഹപാഠം പൂർത്തിയാക്കാത്തതിനാണ് ഈ ശിക്ഷ നൽകിയതെന്ന് ‘അമ്മ പോലീസിനോട് പറഞ്ഞു. കനത്ത ചൂടേറ്റു കുട്ടിയുടെ ചർമം പൊള്ളിയിട്ടുണ്ട്.

25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. അയൽവാസികളാരോ എടുത്ത വിഡിയോ വൈറൽ ആയാണ് ഈ വിവരം പുറത്തറിഞ്ഞത്. ഇതേ തുടർന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ഹോം വർക്ക് പൂർത്തിയാക്കാത്തതിന് 5 മിനിറ്റ് മാത്രമാണ് കുട്ടിയെ വെയിലത്തു കിടത്തിയതെന്നാണ് അമ്മ പോലീസിനു നൽകിയ മൊഴി.

Related Articles

Latest Articles