Honey Trap Case
മലപ്പുറം: മലപ്പുറത്ത് ഹണി ട്രാപ്പ് കേസിൽ (Honey Trap Case)യുവതി അടക്കമുള്ള 7 പേർ പിടിയിൽ. കോട്ടക്കൽ പോലീസ് ആണ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കിയത്. 40 കാരികായ കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല അടക്കമുള്ള 7 പേരാണ് അറസ്റ്റിലായത്. താനൂർ കാട്ടിലങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പ് സംഘം പിടിയിലായത്.
ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ ഫസീല വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ശേഷം നഗ്നവീഡിയോ പുറത്ത് വിടാതിരിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ നിരന്തരം സംഘം ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
തിരൂർ മംഗലം വാളമരുതൂർ പുത്തൻപുരയിൽ ഷാഹുൽ ഹമീദ്(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് പെരുപറമ്പിൽ നിസാമുദ്ദീൻ, കോട്ടക്കൽ സ്വാഗതമാട് പാലത്തറ തൈവളപ്പിൽ നസീറുദ്ദീൻ(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് മലട്ടിക്കൽ വീട്ടിൽ അബ്ദുൽ റഷീദ് (36), കോട്ടക്കൽ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക്ക്(32), തിരൂർ ബിപി അങ്ങാടി പാറശ്ശേരി കളത്തിൽപറമ്പിൽ അബ്ദുൽ അസീം (28) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…