day trader; Night terror; Another Islamic State terrorist with links to ISIS arrested in Karnataka
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ-ഐ.എസ് ഏറ്റുമുട്ടൽ (ISIS Attack In Afghanistan). ആക്രമണത്തിൽ മുൻ ഐ.എസ് ഖൊറാസൻ ഭീകരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. താലിബാൻ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് അസ്ലാം ഫറൂഖിയെന്ന ഐ.എസ് ഭീകരൻ കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെ ഖൈബർ-പഖ്തൂൺഖ്വാ സ്വദേശിയാണ് ഫറൂഖി. ഒരു മാസത്തിനിടെ വധിക്കപ്പെടുന്ന രണ്ടാമത്തെ പ്രമുഖ ഭീകരനാണ് ഫറൂഖി. തെഹറീക്-ഇ-താലിബാൻ പാകിസ്ഥാൻ ഭീകരനായ മുഹമ്മദ് ഖുറാസാനി നൻഗർഹാർ പ്രവിശ്യയിൽ ഈ മാസം ആദ്യം കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗാനി ഭരണകൂടവുമായി സന്ധിചെയ്ത ഭീകരനാണ് ഫറൂഖി. തുടർന്ന് നൻഗർഹാർ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഫറൂഖി താവളമുറപ്പിച്ചത്.
എന്നാൽ താലിബാൻ ഭരണം പിടിച്ചതോടെ ഐ.എസിനകത്ത് പുതിയ സ്ഥാനമോഹികൾ ഉയർന്നുവന്നിരുന്നു. ഷഹാബ് മഹാജെറാണ് ഫാറൂഖിയെ പിന്തള്ളി നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ആളുകളെ കടത്തിക്കൊണ്ടുപോകുന്ന സംഘത്തിനെതിരായ താലിബാൻ സേനയുടെ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. എന്നാൽ ഐ.എസി നകത്തെ പോരാണ് മരണത്തിൽ കലാശിച്ചതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അഫ്ഗാനിലെ വിവിധ പ്രവിശ്യകൾ കയ്യടക്കിയിരിക്കുന്ന ഐ.എസ് ഖൊറാസാൻ വിഭാഗം സ്ത്രീകളേയും കുട്ടികളേയും വ്യാപകമായി തട്ടിക്കൊണ്ടുപോകുന്നതിനെതിരെ താലിബാൻ നടപടിയെടുക്കുകയാണെന്നാണ് റിപ്പോർട്ട്.
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…