Sunday, June 16, 2024
spot_img

കാർ വാങ്ങാൻ ഷോറൂമിലെത്തിയ യുവാവിനെ പറ്റിച്ച് ജീവനക്കാരൻ തട്ടിയത് ലക്ഷങ്ങൾ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊ​ണ്ടോ​ട്ടി: ഉപഭോക്താവിനെ വഞ്ചിച്ച്‌ അഞ്ച് ലക്ഷം തട്ടിയ സ്വ​കാ​ര്യ വാ​ഹ​ന വി​ല്‍പ​ന കേ​ന്ദ്ര​ത്തി​ലെ ജീവനക്കാരന്‍ പിടിയില്‍. പുതിയ കാർ വാങ്ങാൻ ഷോറൂമിലെത്തിയ യുവാവിനെയാണ് അ​ഞ്ച് ല​ക്ഷം രൂ​പ വാങ്ങി തട്ടിപ്പിനിരയാക്കിയത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി ദ​ളം വീ​ട്ടി​ല്‍ എം.​എ​സ്. സു​രാ​ജാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. പു​ളി​ക്ക​ല്‍ പെ​രി​യമ്പലം സ്വ​ദേ​ശി മെ​ഹ​ബൂ​ബ് റ​ഹ്മാ​ന്റെ പ​രാ​തി​യി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സണ് പ്രതിയെ പിടികൂടിയത്.

കമ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​രാ​ജ് കാ​ര്‍ വാ​ങ്ങാ​ന്‍ ഷോ​റൂ​മി​ലെത്തിയ എ​ത്തി​യ മെ​ഹ​ബൂ​ബ് റ​ഹ്മാ​ന് കാറിനെ കുറിച്ചുള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക​യും തുടർന്ന് രജിസ്ട്രേഷൻ സമയത്ത് അടയ്ക്കാനെന്ന വ്യാജേന പ​ല ത​വ​ണ​യാ​യി അ​ഞ്ച് ല​ക്ഷം രൂ​പ കൈ​പ്പ​റ്റു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ഷോ​റൂ​മി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ​ണം അ​ട​ച്ചി​ട്ടി​ല്ലെ​ന്ന്​ തി​രി​ച്ച​റ​ഞ്ഞ​തോ​ടെ മെ​ഹ​ബൂ​ബ് റ​ഹ്മാ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

വേ​റെ​യും ത​ട്ടി​പ്പ്​ കേ​സു​ക​ളി​ല്‍ സു​രാ​ജി​ന്​ ബ​ന്ധ​മു​ണ്ടോയെന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ്​ ചെ​യ്തു. ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related Articles

Latest Articles