ഹോങ്കോംഗ്: ചൈനയുടെ ഭരണത്തിൽ തകർന്നടിഞ്ഞ് ഹോങ്കോംഗ്(Hong Kong). ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്ഘടനയുണ്ടായിരുന്ന ഹോങ്കോംഗ് ഒറ്റവർഷംകൊണ്ട് തകർന്നുവെന്നാണ് റിപ്പോർട്ട്. ചൈന മേഖല കീഴടക്കിയ ശേഷമാണ് എല്ലാ മേഖലയിലും തകർച്ച പ്രകടമായതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആരോഗ്യ രംഗത്തിന്റെ തകർച്ചയാണ് ജനങ്ങളെ വലയ്‌ക്കുന്നത്. മരുന്നുകളും ലഭിക്കാത്തതും വിദേശ സഹായം തേടാൻ ചൈന അനുവദിക്കാത്തതും ജനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ചൈനയുടെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് ശേഷം കടുത്ത നിയന്ത്രണമാണ് മേഖലയിൽ വരുത്തിയത്. ചൈനയോടുള്ള ദേഷ്യം കാരണം എല്ലാ വിദേശ രാജ്യങ്ങളും ഹോങ്കോംഗുമായുള്ള വാണിജ്യ-സാമ്പത്തിക ബന്ധം വിച്ഛേദിച്ചു.
കോവിഡ് പ്രതിരോധത്തിനായി ചൈനയുടെ വാക്‌സിൻ മാത്രമാണ് ഹോങ്കോംഗിൽ ലഭ്യമാക്കിയത്. വിദേശ രാജ്യങ്ങളെ വെല്ലുന്ന സൗകര്യങ്ങളുണ്ടായിരുന്ന ഹോങ്കോംഗ് ഒന്നര വർഷം കൊണ്ട് തീർത്തും ദാരിദ്ര്യാ വസ്ഥയിലേക്ക് നീങ്ങുന്നതാണ് ആരോഗ്യമേഖലയേയും ബാധിച്ചിട്ടുള്ളത്. അത്യാധുനിക ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വിദേശ രാജ്യങ്ങളുമായുള്ള ബന്ധവുമാണ് ലോകത്തിലെ സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ രണ്ടു വർഷം മുന്നേ ഹോങ്കോംഗിനെ ഏറെ ജനപ്രീയമാക്കിയത്. എന്നാൽ ചൈന അധിനിവേശം നടത്തിയതോടെ എല്ലാ സൗകര്യങ്ങളും ഇല്ലാതാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

