Thursday, January 1, 2026

എന്‍.എസ്.എസ് വിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ ‘ശ്രീജയ്ക്കായി സ്നേഹഭവനം’ ഒരുങ്ങി

ആനക്കര: മേലേഴിയം സ്വദേശി പാലിയേറ്റിവ് കെയർ വോളന്റിയർ ശ്രീജയ്ക്കുവേണ്ടി ആനക്കര ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വീട് വ്യാഴാഴ്ച കൈമാറും.

ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ശ്രീജയുടെ വീട് നിര്‍മാണം മുടങ്ങിക്കിടക്കുകയായിരിന്നു. പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കിടയിലാണ് കുട്ടികളും ശ്രീജയും പരിചയപ്പെടുന്നതും, ശ്രീജയുടെ അവസ്ഥ അറിയുന്നതും. തുടർന്ന് കുട്ടികൾ ശ്രീജയുടെ വീട് പണി പൂർത്തിയാക്കുവാൻ തീരുമാനിച്ചു. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ പണി പൂർത്തികരിക്കുകയായിരുന്നു. 2020ല്‍ തുടങ്ങിയ വീട് പണി കോവിഡ് നിയന്ത്രണങ്ങളും മറ്റും കാരണം നീളുകയായിരുന്നു. പിന്നീട് ജോലികളിൽ കുട്ടികളും പങ്കാളികളായി പണി പൂർത്തിയാക്കി.

Related Articles

Latest Articles