Friday, January 9, 2026

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു;ഒരാൾക്ക് പരിക്ക്

ആലപ്പുഴ:ഹൗസ് ബോട്ടിന് തീപിടിച്ചു.കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റു.

ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്.അത്കൊണ്ട് വലിയ ഒരു അപകടം ഒഴിവായി. ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Related Articles

Latest Articles