Monday, May 20, 2024
spot_img

വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം! വീടുകളിൽ വെള്ളം കയറി, കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു, മണ്ണിടിച്ചിലിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു; ജനങ്ങൾ ദുരിതത്തിൽ

തിരുവനന്തപുരം: തോരാമഴയിൽ മുങ്ങി തലസ്ഥാനം. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചു. 122 കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.

കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തൻകോട് കരൂർ 7 വീടുകളിൽ വെള്ളം കയറി. അതുപോലെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. ​തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. അഞ്ചുതെങ്ങ് വെള്ളത്തിനടിയിലായ അവസ്ഥയിലാണ്.

അതിനിടെ, മതിലിടിഞ്ഞ് വീണ് പോത്തന്‍കോട് സ്വദേശിക്ക് പരിക്കേറ്റു. പോത്തൻകോട് കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻ ഭാഗത്തെ മതിൽ ഇടിഞ്ഞു. സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. ഞായറാഴ്ച വെളുപ്പിന് 12 മുപ്പതോടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല.

കനത്ത മഴയെ തുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞത്. ഇതിനെ തുടർന്ന് മലക്കപ്പാറ റേഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ധാരണ. വൈകിട്ട്‌ 3.30 ഓടെ അതിരപ്പിള്ളി, മലക്കപ്പാറ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുമെന്നും അറിയിപ്പുണ്ട്.

Related Articles

Latest Articles