Kozhikode POCSO case accused's house set on fire; The incident occurred in the middle of the night and there were no casualties
കൊച്ചി: എറണാകുളം സൗത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. രവിപുരം അറ്റ്‍ലാന്‍റിസിന് അടുത്ത് താമസിക്കുന്ന പുഷ്പവല്ലി (57) ആണ് മരിച്ചത്. ഓടിട്ട വീട്ടിൽ തീ പടരുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശാസ്ത്രീയ പരിശോധനയിലൂടെയേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് പുഷ്പവല്ലിയുടെ വീടിന് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് വീടിനകത്ത് തീ പടരുന്നതാണ്. അഗ്നി ശമന സേനയെത്തി തീകെടുത്തുമ്പോഴേക്കും പുഷ്പവല്ലിയുടെ ശരീരം കത്തിയമർന്നിരുന്നു. 57 വയസുള്ള പുഷ്പവല്ലി മാത്രമാണ് തീപിടിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. പുഷ്പവല്ലിയുടെ രണ്ട് മക്കളും ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു.
പുഷ്പവല്ലി മാനസിക ചികിത്സ തേടിയുന്നതായി പൊലീസ് അറിയിച്ചു. പാചകവാതകം ഉപയോഗിക്കാത്ത വീട്ടിൽ എങ്ങിനെയാണ് തീപടർന്നതെന്ന് വ്യക്തമല്ല. ആത്മഹത്യയാണോ എന്നും സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വൈദ്യുതി വിദഗ്ധന്‍റെ പരിശോധന ഫലവും ലഭിച്ചാലേ മരണകാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…