ജയ്പൂർ: രാജസ്ഥാനിൽ ബിജെപി വനിതാ നേതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മുൻ എംഎൽഎ അമൃത മേഘ്വാളിനെയാണ് അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അജ്മേറിൽ നിന്നും ജലോറിലേക്കുള്ള യാത്രയ്ക്കിടെയാണ് വനിതാ നേതാവിനെ അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന അമൃതയെ അക്രമി സംഘം വഴിയിൽ തടയുകയായിരുന്നു. കാര്യം അന്വേഷിക്കാനായി അമൃത വാഹനത്തിന് പുറത്തേക്കിറങ്ങി. ഈ സമയം കയ്യിലുണ്ടായിരുന്ന തോക്കു ചൂണ്ടി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് അമൃതയുടെ മൊഴി. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ജലോറിൽ നിന്നുള്ള എംഎൽഎയായിരുന്നു അമൃത.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…