Categories: International

ഹൂസ്റ്റണിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘ഹൗഡി മോദി’ ഉച്ചകോടിയുടെ രജിസ്‌ട്രേഷൻ അരലക്ഷം കടന്നു

വാഷിങ്ടണ്‍: അടുത്ത മാസം ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്ന സാമുദായിക ഉച്ചകോടി ‘ഹൗഡി മോദി’യുടെ രജിസ്‌ട്രേഷൻ 50,000 കടന്നുവെന്ന് സംഘാടകർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു അഭിവാദ്യമാണ് ‘ഹൗഡി’

സെപ്റ്റംബറിൽ എൻ.ആർ.ജി സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ ഉച്ചക്കോടിയുടെ രജിസ്‌ട്രേഷൻ 50,000 കടന്നുവെന്ന് ഹുസ്റ്റൂൺ ആസ്ഥാനമായുളള ബോഡി ടെക്‌സസ് ഇന്ത്യ ഫോറം പറഞ്ഞു.

ഫ്രാൻസിസ് പോപ്പ് കഴിഞ്ഞാൽ ഇത്രയധികം ആളുകൾ എത്തുന്ന പരിപാടി ഇന്ത്യൻ പ്രധാനമന്ത്രിയുടോതായിരിക്കുമെന്നാണ് സംഘാടകർ പറയുന്നത്. സൗജന്യ പ്രവേശനമാണ്. രജിസ്‌ട്രേഷനായി ഇനിയും ആളുകൾ കാത്ത് നിൽക്കുകയാണ്. സർവകലാശാല വിദ്യാർത്ഥികൾക്ക് ഈ മാസം 29 വരെ രജിസ്റ്റർ ചെയ്യാം.

അടുത്ത മാസം 27 നാണ് ഐക്യ രാഷ്ട്ര പൊതു സഭയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി യു.എസ് സന്ദർശിക്കുന്നത്. അതിന് മുൻപ് ഹൂസ്റ്റണിൽ എത്തും. പ്രമുഖ ബിസിനസ്സുകാരെയും
, രാഷ്ട്രീയ,സാമുദായിക നേതാക്കളെയും സന്ദർശിക്കും. ‘ശോഭനമായ ഭാവിയ്ക്ക് സ്വപ്‌നങ്ങൾ പങ്കുവയ്ക്കുക’ എന്ന വിഷയത്തിലാണ് ഉച്ചകോടി.

ഇന്ത്യ ഹൂസ്റ്റണിലെ നാലാമത്തെ വ്യാപാര പങ്കാളിയാണ്. ആയിരത്തിലധികം സന്നദ്ധ പ്രവർത്തകരും, 650 ലധികം സംഘടനകളും ഉച്ചകോടിയുടെ ഭാഗമാകും. ഇന്ത്യയെ കുറിച്ചുളള മോദിയുടെ കാഴ്ചപ്പാടും, യു.എസ് ഇന്ത്യ പങ്കാളിത്തെ കുറിച്ചും അറിയാൻ ആളുകൾക്ക് അവസരം ലഭിക്കും. പ്രസംഗത്തിന്‍റെ ഇംഗ്ലീഷ് വിവർത്തനം സ്മാർട്ട് ഫോൺ വഴി അപ്പോൾ തന്നെ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇത് ഓൺലൈനിലും ടെലിവിഷനിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും.ഹൂസ്റ്റണിലെയും ടെക്‌സാസിലെയും മറ്റിടങ്ങളിലെയും കലാകാരന്മാരെ ഉൾക്കൊളളിച്ച് സാംസ്‌കാരിക പരിപാടിയും ഉച്ചകോടിയുടെ ഭാഗമായി അരങ്ങേറും.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

9 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

10 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago