ഇന്ത്യയുടെ അഭിമാനം വാനോളാമെത്തിച്ച ചന്ദ്രയാൻ 03 ന്റെ വിജയം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ, ഭൂമിയിൽ നിന്ന് ദൃശ്യമാവാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ലോകത്ത് ഒരു രാജ്യത്തിനും ഒരു ശക്തിക്കും ഇതുവരെയും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഭാരതം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, ബി.ജെ.പി അധികാരത്തിലിരിക്കുമ്പോൾ ഇന്ത്യയ്ക്കുണ്ടായ ഈ അഭിമാനകരമായ നേട്ടം പ്രതിപക്ഷ പാർട്ടികൾ ഇതുവരെ അംഗീകരിക്കാൻ തയാറായിട്ടില്ല. പല വാർത്തകളോടും പ്രതികരിക്കുകയും ആശംസകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയുന്ന നേതാക്കൾ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ ആശംസകൾ അറിയിക്കാനോ ഒന്നും രംഗത്തുവന്നിട്ടില്ല എന്നതാണ് എടുത്ത് പറയേണ്ട കാര്യം. അതേസമയം, കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളെ തങ്ങളുടേതെന്ന് പറയാൻ മടിയില്ലാത്തവരാണ് പ്രതിപക്ഷ പാർട്ടികൾ. ഇപ്പോഴിതാ, ISRO നെഹ്‌റു സ്ഥാപിച്ചതാണെന്ന കോൺഗ്രസ്സുകാരുടെ വാദത്തെ പൊളിച്ചടുക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ.
കണ്ടല്ലോ, ന്യായമായ ചോദ്യമാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ചോദിക്കുന്നത്. 1964-ല്‍ മരിച്ച നെഹ്‌റു എങ്ങനെയാണ് 1969-ല്‍ ഐ.എസ്.ആര്‍.ഒ സ്ഥാപിച്ചത്. 1969 ഓഗസ്റ്റ് 15നാണ് ബെംഗലുരൂ ആസ്ഥാനമായി ഐഎസ്ആര്‍ഒ രൂപീകരിച്ചത്. എന്നാൽ ജവഹര്‍ലാല്‍ നെഹ്‌റു 1961-ല്‍ ബഹിരാകാശ വകുപ്പിന്റെ ചുമതല ഇന്ത്യന്‍ ആണവോര്‍ജ വകുപ്പിന് കൈമാറിയിരുന്നു. ഹോമി ജെ. ഭാഭയായിരുന്നു അന്ന് തലവൻ. പിന്നീട് 1969-ലാണ് ഇന്‍കോസ്പാർ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കുകയും ഐ.എസ്.ആര്‍.ഒയ്ക്ക് തുടക്കമിടുകയും ചെയ്തത്. അന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നെഹ്റുവിന്റെ മകൾ ഇന്ദിരാഗാന്ധിയായിരുന്നു. 1964 മെയ് 27 നാണ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചത്. എന്തായാലും സത്യം എന്താണെന്നു മറച്ചുവച്ച് കോൺഗ്രസ്സ് നടത്തുന്ന തെറ്റായ പ്രചാരണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം തന്നെയാണ് ഇത്.

