പണ്ടൊക്കെ മിച്ചംവരുന്ന ഇറച്ചിയും മീനുമൊക്കെ ഉപ്പിട്ടാണു സൂക്ഷിച്ചിരുന്നത്. പിറ്റേന്നുതന്നെ അവ കഴുകി വൃത്തിയാക്കി പാചകം ചെയ്യുകയും ചെയ്യും. എന്നാല്‍, ഇന്ന് ഇറച്ചിയും മീനുമൊക്കെ ആഴ്‌ചകളോളം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്നവരുണ്ട്.
കോള്‍ഡ് സ്‌റ്റോറേജിലും മറ്റും ഉപയോഗിക്കുന്ന ഡീപ് ഫ്രീസറാണെങ്കില്‍ ഒരാഴ്‌ചവരെ ഇറച്ചിയും മീനും കേടാകാതെ സൂക്ഷിക്കാം. എന്നാല്‍, വീട്ടിലെ ഫ്രീസറില്‍ ഇറച്ചിയും മീനും അധികകാലം സൂക്ഷിക്കാന്‍ ശ്രമിക്കരുത്. ഇടയ്‌ക്കിടെ ഫ്രീസര്‍ തുറക്കുമ്ബോള്‍, തുറന്നുവച്ചിരിക്കുന്ന ഇത്തരം ഭക്ഷണസാധനത്തില്‍ രോഗാണുക്കള്‍ പറ്റിപ്പിടിച്ചു വളരും.
ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തില്‍ അടച്ചശേഷം വേണം ഫ്രീസറില്‍ വയ്‌ക്കാന്‍. വൃത്തിയാക്കാത്ത മീന്‍ ഫ്രീസറില്‍ വയ്‌ക്കരുത്. ഫ്രീസറില്‍നിന്ന് ഒരിക്കല്‍ എടുത്ത സാധനം വീണ്ടും തിരികെ വയ്‌ക്കരുത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഉപയോഗിച്ചു തീര്‍ക്കുകയും വേണം.

