Tuesday, May 21, 2024
spot_img

മലേഷ്യ ഓപ്പൺ: പുരുഷ വിഭാഗം സിംഗിൾസിൽ മലയാളി താരം എച്ച് എസ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ, ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാർഡോയോയെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം

2023 മലേഷ്യ ഓപ്പണിൽ മലയാളി താരം എച്ച്.എസ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ. പുരുഷ വിഭാഗം സിംഗിൾസിലാണ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. ക്വാലാലംപൂരിലെ അക്‌സിയാത്ത അരീനയിൽ ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാർഡോയോയെ പരാജയപ്പെടുത്തിയാണ് പ്രണോയ് മുന്നേറിയത്.

ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 21-9, 15-21, 21-16 എന്ന സ്‌കോറിനാണ് വാർഡോയോയെ മലയാളി താരം പരാജയപ്പെടുത്തിയത്. തുടക്കം മുതൽ തന്നെ പ്രണോയ്ക്കായിരുന്നു ആധിപത്യം ആദ്യ സെറ്റ് അനായാസം വിജയിച്ചു. എന്നാൽ രണ്ടാം സെറ്റിൽ നേട്ടമുണ്ടാക്കിയത് ചിക്കോ ഔറ ദ്വി വാർഡോയയാണ് .

മൂന്നാം സെറ്റിൽ ക്രോസ്കോർട്ട് സ്മാഷുകളിലൂടെ ഇരു താരങ്ങളുടെയും കാളി ത്രസിപ്പിക്കുന്നതായിരുന്നു. അവസാനം മൂന്നാം സെറ്റിൽ എച്ച്.എസ് പ്രണോയ് മത്സരം സ്വന്തമാക്കി. അടുത്ത മത്സരങ്ങളിൽ മലേഷ്യയുടെ എൻജി സെ യോങ്ങിനെയോ ജപ്പാന്റെ കൊടൈ നരോക്കയെയോ പ്രണോയ് നേരിടും.

Related Articles

Latest Articles