Monday, May 13, 2024
spot_img

ഹിന്ദു മതഗ്രന്ഥങ്ങൾ അശ്ലീല ഗ്രന്ഥങ്ങളെന്ന് താരിഖ് റഹ്മാന്റെ പരാമർശം ; ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശിൽ ദേശീയ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമി, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി എന്നിവയുടെ പിന്തുണയിൽ ഒരു കൂട്ടം തീവ്രവാദികൾ ഹിന്ദുക്കൾക്കെതിരെ ശബ്ദമുയർത്തുകയാണ്. ഹിന്ദു മതഗ്രന്ഥങ്ങളെ അശ്ലീല ഗ്രന്ഥങ്ങളുമായി താരതമ്യപ്പെടുത്തി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി , കൂടുതലും യുവാക്കൾ, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്ന സാഹചര്യമാണിപ്പോൾ. “ഹിന്ദു മതത്തിന്റെ ഗ്രന്ഥങ്ങൾ ഒരു ധാർമ്മിക അധ്യാപനവും നൽകുന്നിലെന്നും എല്ലാ മതഗ്രന്ഥങ്ങളും അശ്ലീല ലിപികളാണെന്നും താരിഖ് റഹ്മാൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ബംഗ്ലദേശ് ഗോണോ ഒധികർ പരിഷത്തിന്റെ ജോയിന്റ് കൺവീനറും തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള നൂറുൽ ഹഖ് നൂറിന്റെ ഉന്നത സഹായിയുമാണ് താരിഖ്.

‘താൻ മൊസാദ് ഉൾപ്പെടെയുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികളുമായി ഒരു ഗൂഢാലോചനയിൽ ഏർപ്പെട്ടിരുനെന്ന് നൂറുൽ ഹഖ് നൂറിൻ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 1971 ൽ പാകിസ്ഥാനിൽ നിന്ന് ഈ രാജ്യത്തിന്റെ പിറവി തടയാനുള്ള ശ്രമത്തിൽ ജമാഅത്ത് നേതാക്കൾ ഹിന്ദുക്കളെ “തുടച്ചുനീക്കാനുള്ള” ആഹ്വാനവുമായി പലരും ഇതിനെ താരതമ്യം ചെയ്തു.ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മതേതര നിലപാടിന്റെ പേരിൽ ഹിന്ദുക്കൾക്കും ഇന്ത്യക്കുമെതിരെയുള്ള അപവാദപ്രചാരണങ്ങളാണ് സംഘടന അഴിച്ചുവിട്ടത്.

2022 ൽ ഹിന്ദുക്കൾ ഉൾപ്പെടെ 154 മതന്യൂനപക്ഷങ്ങളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്ട്ട്.
ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട 39 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി ബംഗ്ലാദേശ് നാഷണൽ ഹിന്ദു മഹാസഖ്യം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 424 പേരെ കൊല്ലപ്പെടുത്താൻ ശ്രമിച്ചതായി ബംഗ്ലാദേശ് ദേശീയ ഹിന്ദു മഹാസഖ്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 62 പേരെ കാണാതാവുകയും, 849 പേർക്ക് വധഭീഷണി ഉണ്ടാവുകയും 360 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. .ബംഗ്ലാദേശിലെ 170 ദശലക്ഷം ജനസംഖ്യയുടെ 8.5 ശതമാനം ഹിന്ദുക്കളും 90 ശതമാനം മുസ്ലീങ്ങളുമാണ്.

Related Articles

Latest Articles