ഫ്‌ലോറിഡ: കനത്ത ചുഴലിക്കാറ്റിൽ കടലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി വൻ അപകടം. 23 പേരെ കടലിൽ കാണാതായെന്നാണ് പ്രാഥമിക വിവരം. തിരയിൽ നിന്ന് നീന്തി കയറിയ നാലുപേരാണ് അപകടവിവരം കരയിൽ അറിയിച്ചത്. രക്ഷപെട്ടവർ ക്യൂബൻ വംശജരാണ്.
യുഎസ് അതിർത്തി സുരക്ഷാ സേനയും നാവിക സേനയും നടത്തിയ തിരച്ചിലിൽ മൂന്ന് പേരെക്കൂടി രക്ഷപെടുത്തിയെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ ഏജൻസികൾ അറിയിച്ചു. ഫ്‌ലോറിഡ തീരത്തിനടുത്ത് വെച്ചാണ് ബോട്ട് മറിഞ്ഞത് അപകടമുണ്ടായത്.
ഫ്‌ലോറിഡ തീരത്തിനടുത്ത് സ്‌റ്റോക് ദ്വീപിലേയ്‌ക്ക് അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ വൻതിരയിൽ ബോട്ട് തെറിച്ചുപോവുകയായിരുന്നുവെന്ന് മിയാമി പോലീസ് പട്രോളിംഗ് സംഘം മേധാവി വാൾട്ടർ സ്ലോസർ പറഞ്ഞു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…