Tuesday, May 7, 2024
spot_img

ചുഴലിക്കാറ്റിൽ ബോട്ട് മുങ്ങി വൻ ദുരന്തം; അപകടത്തിൽ പെട്ടത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട്; 23 പേരെ കാണാനില്ല

ഫ്‌ലോറിഡ: കനത്ത ചുഴലിക്കാറ്റിൽ കടലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി വൻ അപകടം. 23 പേരെ കടലിൽ കാണാതായെന്നാണ് പ്രാഥമിക വിവരം. തിരയിൽ നിന്ന് നീന്തി കയറിയ നാലുപേരാണ് അപകടവിവരം കരയിൽ അറിയിച്ചത്. രക്ഷപെട്ടവർ ക്യൂബൻ വംശജരാണ്.

യുഎസ് അതിർത്തി സുരക്ഷാ സേനയും നാവിക സേനയും നടത്തിയ തിരച്ചിലിൽ മൂന്ന് പേരെക്കൂടി രക്ഷപെടുത്തിയെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ ഏജൻസികൾ അറിയിച്ചു. ഫ്‌ലോറിഡ തീരത്തിനടുത്ത് വെച്ചാണ് ബോട്ട് മറിഞ്ഞത് അപകടമുണ്ടായത്.

ഫ്‌ലോറിഡ തീരത്തിനടുത്ത് സ്‌റ്റോക് ദ്വീപിലേയ്‌ക്ക് അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ വൻതിരയിൽ ബോട്ട് തെറിച്ചുപോവുകയായിരുന്നുവെന്ന് മിയാമി പോലീസ് പട്രോളിംഗ് സംഘം മേധാവി വാൾട്ടർ സ്ലോസർ പറഞ്ഞു.

Related Articles

Latest Articles