Tuesday, October 13, 2026

കണ്ണൂർ വിമാനത്താവളത്തിൽ വൻ വിദേശകറൻസിവേട്ട; അബ്ദുൾ ജബ്ബാർ പിടിയിൽ

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ വൻ വിദേശകറൻസിവേട്ട. സി. ഐ.എസ്. എഫ് നടത്തിയ പരിശോധനയിലാണ് 15000 സൗദി റിയാലും 13000 യൂറോയും പിടികൂടിയത്. പിടിച്ചെടുത്ത കറൻസികൾ ഇന്ത്യൻ രൂപയായ 14,61,550 രൂപയോളം മൂല്യവരും.വെള്ളിയാഴ്‌ച്ച പുലർച്ചെ കണ്ണൂരിൽ നിന്നും ദുബായിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പോകാനെത്തിയ കണ്ണൂർ സ്വദേശി അബ്ദുൾ ജബ്ബാറിൽ നിന്നാണ് കറൻസികൾ പിടികൂടിയത്.

യാത്രക്കാരന് ലാഗേജ് സ്‌ക്രീനിങ് പരിശോധനയിലാണ് കറൻസികൾ കണ്ടെത്തിയത്. ബാഗേജിൽ പണത്തിന്റെ സംശയാസ്പദമായ ചിത്രം കണ്ടെത്തിയതോടെ നടത്തിയ വിശദമായ പരിശോധനയക്കിടെയാണ് വിദേശകറൻസികൾ പിടികൂടിയത്. യാത്രക്കാരനായ അബ്ദുൾ ജബ്ബാറിനെയും പിടികൂടിയ വിദേശകറൻസികളും തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

Related Articles

Latest Articles