Friday, May 17, 2024
spot_img

മേയറുണ്ട് സൂക്ഷിക്കുക ! കെ എസ് ആർ ടി സി ബസ്സുകൾ തടഞ്ഞ് സ്റ്റിക്കർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നിൽ മേയർക്കെതിരെ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം തുടങ്ങിയത്.

പിന്നാലെ നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന മുഴുവൻ കെഎസ്ആർടിസി ബസുകളും തടഞ്ഞ് ‘മേയറുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്റർ ഒട്ടിച്ചു. 24 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ വലിയ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

അതേസമയം, മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പോലീസ്.
ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.

Related Articles

Latest Articles