Wednesday, December 17, 2025

24 വര്‍ഷമായി പൂട്ടിക്കിടന്നിരുന്ന ആശുപത്രിയിലെ ലിഫ്റ്റില്‍ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് അറ്റകുറ്റപ്പണിക്കായി തുറന്നപ്പോൾ; സംഭവത്തിൽ ദുരൂഹത

ലഖ്നൗ: ആശുപത്രിയിലെ ലിഫ്റ്റില്‍ മനുഷ്യന്റെ അസ്ഥികൂടം. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ 24 വര്‍ഷമായി പൂട്ടിക്കിടന്നിരുന്ന കൈലിയിലുള്ള ഒപെക് ആശുപത്രിയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.

അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നപ്പോഴാണ് പുരുഷന്റെതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്.

അതേസമയം മരിച്ചത് ആരെന്ന് കണ്ടെത്താന്‍ അസ്ഥികൂടം ഡിഎന്‍എ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

1991ലാണ് ഒപ്പെക് ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ലിഫ്റ്റ് 1997വരെ പ്രവര്‍ത്തിച്ചതായി പോലീസ് പറയുന്നു. മാത്രമല്ല സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles