സിദ്ദിപ്പേട്ട്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നൂറിലധികം തെരുവ് നായ്‌ക്കൾ കൊല്ലപ്പെട്ടു. സംഭവത്തിൽ മൃഗസംരക്ഷണ ഉദ്യോഗസ്ഥൻ ഗൗതം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിദ്ദിപേട്ട് ജില്ലയിലെ ജഗദേവ്പൂർ മേഖലയിലെ തിഗുൽ ഗ്രാമത്തിലാണ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.പ്രൊഫഷണൽനായ പിടുത്തക്കാരെ ഉപയോഗിച്ച് തെരുവുനായ്‌ക്കളെ വിഷം കുത്തിവച്ച് കൊന്നുവെന്നാണ് ഗൗതമിന്റെ പരാതിയിൽ ആരോപിക്കുന്നത്.സംഭവത്തിൽ സിദ്ദിപേട്ട് കളക്ടർക്കും സിദ്ദിപേട്ട് പോലീസ് കമ്മീഷണർക്കും പരാതി നൽകിയതായും നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.

