ലഖ്‌നൗ : നവവധുവിനെ തല്ലിക്കൊന്ന ഭർത്താവ് അറസ്റ്റിൽ. രത്തന്‍പുര്‍ സ്വദേശിനിയായ ആരതി പാലി(26)നെ തല്ലിക്കൊന്ന ഭര്‍ത്താവ് രാജു പാലാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ അമൗലി ഗ്രാമത്തില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം
ഒരാഴ്ച മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. വ്യാഴാഴ്ച രാത്രി ഭര്‍ത്താവ് രാജുപാല്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും പിന്നാലെ വടി ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം പ്രതി തന്നെയാണ് ഭാര്യയുടെ വീട്ടുകാരെ വിവരമറിയിച്ചത്. ഇവര്‍ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആരതിയുമായുള്ളത് രാജുപാലിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. നേരത്തേ വിവാഹംചെയ്ത രണ്ട് യുവതികളും ഇയാളുടെ ഉപദ്രവം സഹിക്കാതെ ബന്ധമൊഴിയുകയായിരുന്നു.

